NCT
KeralaNewsThrissur News

കയ്പ്പമംഗലം മൂന്നുപീടികയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

കയ്പ്പമംഗലം : മൂന്നുപീടികയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കൊല്ലം കടയ്ക്കൽ സ്വദേശികളായ പ്രശോഭനൻ (70), ഗൗരിദേവനന്ദ ( 16 ), ബൈക്ക് യാത്രികനായ വഴിയമ്പലം സ്വദേശി തേപറമ്പിൽ സാഗർ ( 29 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ മൂന്നുപീടിക സെന്ററിന് തെക്ക് ഭാഗത്തായിരുന്നു അപകടം.

ഗുരുവായൂർ ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ കൊല്ലം കടയ്ക്കൽ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിലും, ഈ ബൈക്ക് നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ചുമായിരുന്നു അപകടം. പരിക്കേറ്റവരെ  പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts

മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ.

murali

ലഹരിഗുളികകളുമായി ഒരാൾ പിടിയിൽ.

murali

കൊടകരയിൽ വയറിങ്ങ് ജോലിക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു.

murali
error: Content is protected !!