September 19, 2024
NCT
KeralaNewsThrissur News

പെരിങ്ങോട്ടുകര പുത്തൻപീടികയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.

പെരിങ്ങോട്ടുകര : പുത്തൻപീടികയിൽ നിന്ന് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പെരിങ്ങോട്ടുകര തിരുവാണിക്കാവ് ക്ഷേത്രത്തിന് പുറകിലുള്ള മാത്തുത്തോട്ടിൽ നിന്നാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച്ച വൈകീട്ട് മുതലാണ് ഇവരെ കാണാതായത്.

പുത്തൻപീടിക വടക്കുംമുറി പുളിപ്പറമ്പിൽ ഷൺമുഖൻ്റെ ഭാര്യ ഓമന (71) യുടെ മൃതദേഹമാണ് വീടിന് ഒരു കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തിയത്. മക്കൾ ശ്രീജിത്ത്
ബിജു, പ്രീതി ( Late). മരുമക്കൾ: രാജി, സിന്ധു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

 

Related posts

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.

murali

മുൻ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റിനും, കുടുംബത്തിനും എതിരെ കൊലവിളി പ്രസംഗം നടത്തിയവർക്കെതിരെ പോലിസ് കേസെടുക്കണം. : യുഡിഎഫ്.

murali

18.5 കിലോ കഞ്ചാവുമായി കൊടുങ്ങല്ലൂർ സ്വദേശി ഉൾപ്പടെ രണ്ട് പേർ പൊലീസ് പിടിയിൽ.

murali
error: Content is protected !!