September 20, 2024
NCT
KeralaNewsThrissur News

പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു.

കൽപ്പറ്റ : പനി ബാധിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു. വയനാട് അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി – ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ(21)യാണ് മരിച്ചത്. ഈ മാസം 11-നായിരുന്നു ഷഹാനയും വൈത്തിരി സ്വദേശി അർഷാദും തമ്മിലുള്ള വിവാഹം നടന്നത്.

പനി ബാധിച്ചതിനെ തുടർന്ന് വിവാഹദിവസമാണ് ഷഹാനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവാഹത്തിനു മുമ്പ് ചെറിയ പനിയും  ഉണ്ടായിരുന്നുവത്രെ. ചടങ്ങിനു ശേഷം പനി കൂടിയതോടെ അന്നു വൈകീട്ടുതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Related posts

മോഷ്ടിച്ച കാറുമായി കടന്ന യുവാവിനെ പുതുക്കാട് പോലീസ് പിടികൂടി.

murali

എൽഡിഎഫ് നാട്ടിക നിയോജക മണ്ഡലം കൺവെൻഷൻ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.

murali

ചാലക്കുടി കൂടപ്പുഴ തടയണയിൽ ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.

murali
error: Content is protected !!