പാലക്കാട്ട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൂറ്റനാടിനടുത്ത് ന്യൂബസാറിൽ വെച്ചാണ് സംഭവം. ചാലിശ്ശേരി ബംഗ്ലാവ് കുന്ന് ടി.എസ്.കെ. നഗർ കാരാത്ത് പടി ബാലന്റെ മകൾ ശ്രീപ്രിയയാണ് (20) മരിച്ചത്.
കാത്തുനിന്ന അമ്മയുടെയും, സഹോദരന്റെയും സമീപത്തേക്ക് ബസ്സിൽ നിന്നിറങ്ങി നടന്നുനീങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ശ്രീപ്രിയയെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.