NCT
KeralaNewsThrissur News

പോക്സോ ഉൾപ്പെടുന്ന പീഡന കേസിലെ പ്രതിയെ ഒളിവിൽ കഴിയേ 15 വർഷത്തിന് ശേഷം വാടാനപ്പള്ളി പൊലിസ് അറസ്റ്റു ചെയ്തു.

വാടാനപ്പിള്ളി : 2009 ൽ വാടാനപ്പിള്ളി പോലീസ് രജിസ്റ്റർ ചെയ്ത സ്‌ത്രീ പീഡന കേസിലും 2017 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലും പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ. വാടാനപ്പിളളി ബീച്ച് സ്വദേശി തറയിൽ ബിനീഷി(34)നെയാണ് വാടാനപ്പിള്ളി ഇൻസ്പെക്ടർ ബി.എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ചാവക്കാട് കടപ്പുറം കറുകമാടുള്ള വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിൻ്റെ വലയിലായത്. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സി.പി.ഒ എൻ.ആർ സുനീഷ്, സി.പി.ഒ പി.കെ അലി, സി.പി.ഒ ജ്യോതിഷ്, സി.പി.ഒ ഷിജിത്ത് എന്നിവരും  പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related posts

ഗുരുവായൂരിൽ കൽനടക്കാരിയെ ഇടിച്ച കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം. രണ്ട് പേർക്ക് പരിക്ക്.

murali

കുടുക്കപ്പൊട്ടിച്ച് 4ാം ക്ലാസ്സുകാരൻ; ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് 10,333രൂപ.

murali

വരന്തരപ്പിള്ളിയിൽ പത്ത്‌ വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ.

murali
error: Content is protected !!