September 20, 2024
NCT
KeralaNewsThrissur News

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരണപ്പെട്ടു.

എരുമപ്പെട്ടി : എരുമപ്പെട്ടി വെള്ളറക്കാട് മനപ്പടിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥ മരണപ്പെട്ടു. വെള്ളുത്തേരി അമ്പലത്തുവീട്ടിൽ അബ്ദുസലാമിന്റെ ഭാര്യ ഷംസിയ(47) യാണ് മരണപ്പെട്ടത്.

കഴിഞ്ഞ ശനിയാഴ്ച ഭർത്താവ് അബ്ദുൽ സലാമുമായി സ്കൂട്ടറിൽ സഞ്ചരിക്കവേ സ്കൂട്ടർ റോഡരികിലേക്ക് തിരിക്കുന്നതിനിടയിൽ എതിരെ വന്ന മറ്റൊരു സ്കൂട്ടറുമായി കൂട്ടിടിക്കുകയായിരുന്നു. അപകടത്തിൽ അബ്ദുൽ സലാമിനും കൂട്ടിടിച്ച സ്കൂട്ടറിലെ യാത്രികക്കും പരിക്ക് പറ്റിയിരുന്നു. സാരമായ പരിക്ക് പറ്റിയ ഷംസിയ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Related posts

സൗജന്യ ആയുർവേദ നേത്ര പരിശോധന ക്യാംപ് നടത്തി.

murali

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് കെഎസ്ഇബി.

murali

പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്നും കുഴിമന്തിയടക്കമുള്ള ഭക്ഷണങ്ങൾ കഴിച്ച് വിഷബാധയേറ്റത് 85 ഓളം പേർക്ക്.

murali
error: Content is protected !!