September 19, 2024
NCT
KeralaNewsThrissur News

ചാമക്കാല ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ 78 – 79 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.

ചെന്ത്രാപ്പിന്നി : ചാമക്കാല ഗവണ്മെന്റ് മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ 78-79 എസ്. എസ്. എൽ. സി. ബാച്ചിലെ വിദ്യാർത്ഥികളുടെ ഓണാഘോഷ പരിപാടികൾ പുറക്കുളം നാസറിന്റെ വീട്ടിൽ വച്ച് ആഘോഷമായി നടന്നു.

എല്ലാ സുഹൃത്തുക്കളും ഒരുമിച്ച് പൂക്കളം ഇട്ട് രാവിലെ തന്നെ മാവേലിയെ എതിരേറ്റു. തുടർന്ന് സഹപാഠികളും കുടുംബങ്ങളും ചേർന്ന് നടത്തിയ ഓണക്കളികൾ, ഉറിയടി, പുലിക്കളി എന്നിവ ഉണ്ടായിരുന്നു.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം ചാക്യാര്‍കൂത്ത് എന്ന ഹാസ്യകലാപരിപാടി കൊണ്ടും സമൃദ്ധമായിരുന്നു ഓണാഘോഷം. വൈകുന്നേരം വരെ നടന്ന ഓണാഘോഷത്തിൽ പങ്കെടുത്ത എല്ലാവരും പഴയകാല ഓർമ്മകൾ അയവിറക്കി കൊണ്ട് സന്തോഷത്തോടെയാണ് പിരിഞ്ഞത്.

നാസർ സ്വാഗതം പറയുകയും, പ്രസിഡണ്ട് എം സി കെ ബഷീർ ഓണാഘോഷം ഉത്ഘാടനം ചെയ്യുകയും സെക്രട്ടറി മൃദുല നന്ദി പറയുകയും ചെയ്തു. താജുദ്ദീൻ, ഉണ്ണികൃഷ്ണൻ എന്നിവർ ആശംസ അറിയിച്ചു.

Related posts

ചേർപ്പിൽ സ്വർണ്ണ പണിയ്ക്ക് എത്തിയ കർണ്ണാടക സ്വദേശി ഉടമയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായി.

murali

പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

murali

ചെറുതുരുത്തിയിൽ വീടിന്റെ വാതിൽ തുറന്ന് 12 പവൻ സ്വർണം മോഷ്ടിച്ചു.

murali
error: Content is protected !!