NCT
KeralaNewsThrissur News

വീടാക്രമിച്ച് ഓട്ടോറിക്ഷ തല്ലിത്തകർത്ത സഹോദരങ്ങളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

കൈപമംഗലം: മദ്യവും മയക്കുമരുന്നും വില്പന ഉണ്ടെന്ന് പോലീസിൽ പരാതി നൽകിയതിനെതിരെ വിരോധത്തിൽ വീടാക്രമിച്ച് ഓട്ടോറിക്ഷ തല്ലിത്തകർത്ത സഹോദരങ്ങളായ രണ്ട് പേരെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തു. എടത്തുരുത്തി എറക്കൽ വീട്ടിൽ കുഞ്ഞൻ എന്നറിയപ്പെടുന്ന സായൂജ് (39), വാവ എന്നറിയപ്പെടുന്ന ബിനോജ് (46) എന്നിവരാണ് അറസ്റ്റിലായത്.

2025 മേയ് 20-നു രാത്രി 10 മണിയോടെയായിരുന്നു സംഭവം. കണ്ണനാകുളം എടത്തിരുത്തി ജനപ്രിയ റോഡിൽ സ്ഥിതി ചെയ്യുന്ന കാര്യേടത്ത് വീട്ടിൽ ഗിരീഷിൻറെ (48) വീടിനകത്തേക്ക് ഇരുമ്പ് പൈപ്പും മരവടിയും കൈവശംവെച്ച് ഇരുവരും അതിക്രമിച്ച് കയറുകയും തുടർന്ന് വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ഗിരീഷിന്റെ ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും, വീട്ടിലെ കുട്ടികളെയും ഭാര്യയെയും അസഭ്യവാക്കുകൾ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് പ്രതികളെ കൈപമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സായൂജും, ബിനോജും കൈപ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡികളാണ്.

കൈപമംഗലം പോലീസ് സ്റ്റേഷന്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബിജു കെ ആര്‍ , സബ്ബ് ഇന്‍സ്‌പെക്ടര്‍മാര്‍മാരായ വിന്‍സെന്റ് , നിഷി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍ കുമാര്‍ , ഗില്‍ബെര്‍ട്ട് , സൂരജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെപിടികൂടിയത്

Related posts

താപനില ഉയരാൻ സാധ്യത; യെല്ലോ മുന്നറിയിപ്പ് നൽകി.

murali

കുടിവെള്ളമൂറ്റൽ; വീട്ടുടമയ്ക്ക് ഒന്നരലക്ഷത്തോളം രൂപ പിഴ.

murali

മാലിന്യമുക്ത കേരളം വാർഡ് തല ശില്പശാല നടത്തി.

murali
error: Content is protected !!