September 19, 2024
NCT
KeralaNewsThrissur News

നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും.

വടക്കാഞ്ചേരി : നാലുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശി പ്ലാക്കൂട്ടത്തിൽ അബൂബക്കർ (68) നെയാണ് വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. മിനി ശിക്ഷിച്ചത്.

പിഴത്തുക അടക്കാത്ത പക്ഷം എട്ടുമാസം അധികതടവും അനുഭവിക്കണം. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകൾ തെളിവിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. എ സീനത്ത് ഹാജരായി. അതിജീവിതയ്ക്ക് പുനരധിവാസത്തിനായുള്ള നഷ്ടപരിഹാരത്തിനും വിധിയിൽ ശുപാർശയുണ്ട്.

Related posts

അയർലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ കൊടുങ്ങല്ലൂർ സ്വദേശി പൊലീസിൽ കീഴടങ്ങി.

murali

ഇരിങ്ങാലക്കുടയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ.

murali

ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

murali
error: Content is protected !!