NCT
KeralaNewsThrissur News

യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാടാനപ്പള്ളി : യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി അൽനൂർ – ഐ.ടി.സി.ക്ക് സമീപം താമസിക്കുന്ന മുക്രിയകത്ത് ഹുസൈന്റെ മകൻ ആഷിഫ് ( 37 )ആണ് മരിച്ചത്.

മാതാവ് പാലക്കാട് സഹോദരിയുടെ വീട്ടിൽ പോയതിനാൽ നാലു ദിവസമായി ആഷിഫ് വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മാതാവ് രണ്ട് ദിവസമായി ഫോൺ ചെയ്തിട്ട് എടുക്കാതെ വന്നപ്പോൾ ബുധനാഴ്ച ബന്ധുക്കളെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു.

വീട് അകത്തു നിന്ന് പൂട്ടിയതിനാൽ ജനൽ കമ്പി പൊളിച്ച് അകത്തു കയറി നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധവുമുണ്ടായിരുന്നു. ആഷിഫ് വിവാഹം കഴിച്ചിരുന്നെങ്കിലും നാലു വർഷം മുമ്പ് വിവാഹ ബന്ധം വേർപ്പെടുത്തിയിരുന്നു.

Related posts

മൂന്നുപീടികയിൽ കാറും, ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.

murali

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു.

murali

കൈക്കൂലി : മാടക്കത്ര വില്ലേജ് ഓഫീസർ പിടിയിൽ.

murali
error: Content is protected !!