NCT
KeralaNewsThrissur News

മൂന്നുപീടികയിൽ കാറും, ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.

ദേശീയപാതയിൽ കൈപ്പമംഗലം മൂന്നുപീടികയിൽ കാറും, ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഡ്രൈവർ ചാവക്കാട് അകലാട് സ്വദേശി വെണ്ടാട്ടിൽ റഫീക്ക് (48), മണത്തല സ്വദേശി റജബ് മൻസിലിൽ ഫർഹാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ മൂന്നുപീടികയിലെ ഫസ്‌റ്റ്എയ്‌ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെ മൂന്നുപീടിക സെൻ്ററിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ചാവക്കാട്ടേക്ക് പോയിരുന്ന കാറും എറണാകുളം ഭാഗത്തേയ്ക്ക് പോയിരുന്ന ചരക്ക് ലോറിയുമാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്.

Related posts

നടുറോഡിൽ യുവതിയുടെ പരാക്രമം, വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു; പൊലീസിനും മർദ്ദനം.

murali

ആഗോള കൈ കഴുകൽ ദിനാചരണം : തൃശ്ശൂർ ജില്ലാ തല ഉദ്ഘാടനം ചേർപ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നിർവഹിച്ചു.

murali

വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ.

murali
error: Content is protected !!