മലയാള സിനിമയിലെ അമ്മ മുഖം നടി കവിയൂർ പൊന്നമ്മ (79)അന്തരിച്ചു. അന്ത്യം വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ. 700ലധികം സിനിമകളിൽ അഭിനയിച്ചു.
കുറച്ചുനാളായി സിനിമാജീവിതത്തിൽ നിന്ന് മാറി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെത്തിയ പൊന്നമ്മ പ്രമുഖരായ അനേകം അഭിനേതാക്കളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
