NCT
KeralaNewsThrissur News

വാടാനപ്പള്ളി സെന്ററിൽ ബസ്സിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്.

വാടാനപ്പള്ളി സെന്ററിൽ ബസ്സിടിച്ച് കാൽനട യാത്രക്കാരിയായ വിദ്യാർത്ഥിനിക്ക് പരിക്ക്. വാടാനപ്പളളി ഫാൻസി റോഡ് വെള്ളാകുളത്ത് താമസിക്കുന്ന മാങ്ങൻ ഹൗസിൽ പ്ലൻസി (20)നാണ് പരിക്കേറ്റത്. വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.

അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ പ്ലൻസിയെ വാടാനപ്പളളി ആക്ട്സ് പ്രവർത്തകർ തൃശ്ശൂരിലെ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടിക എൻ.എൻ കോളേജ് വിദ്യാത്ഥിയായ പ്ലൻസി റോഡരികിലൂടെ നടന്ന് വരുമ്പോൾ തൃപ്രയാറിൽ നിന്നും തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കിരൺ ബസ്സ് വിദ്യാർത്ഥിനിയെ ഇടിച്ചിടുകകയായിരുന്നു.

Related posts

യു ഡി എഫിന്റെ നേതൃത്വത്തിൽ നേതാവ് തുരുത്തുമ്മൽ മൊയ്തുട്ടി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

murali

ഇരിങ്ങാലക്കുട കാറളത്ത് രണ്ട് പേർക്ക് പാമ്പ് കടി ഏറ്റു.

murali

കണ്ടശ്ശാംകടവിൽ ഇറച്ചി കച്ചവടത്തർക്കത്തെ തുടർന്ന് ക്വട്ടേഷന്‍ നല്‍കിയ കേസില്‍ പ്രതി അറസ്റ്റില്‍.

murali
error: Content is protected !!