NCT
KeralaNewsThrissur News

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽ വൻ കവർച്ച.

തൃശൂരിൽ മൂന്നിടങ്ങളിൽ എടിഎമ്മുകളിൽ വൻ കൊള്ള. മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പൂലർച്ചെ മൂന്നിനും നാലിനും ഇടയിലാണ് സംഭവം. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് എടിഎം തകർത്തത്. കാറിൽ വന്ന നാലം​ഗ സംഘമാണ് കവർച്ച നടത്തിയത്.

ആദ്യം കവർച്ച നടന്നത് ഇരിങ്ങാലക്കുട മാപ്രാണത്താണ്, കാറിലെത്തിയ മുഖം മൂടി ധരിച്ച സംഘമാണ് മോഷണം നടത്തിയത്. എടിഎം കൗണ്ടറുകളിൽ സിസിടിവി ക്യാമറയിൽ പെയിൻ്റടിച്ച ശേഷമാണ് കവർച്ചയെന്നു പറയുന്നു, പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related posts

നളിനി നിര്യാതയായി.

murali

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് അശ്ലീല വീഡിയോകൾ കാണിച്ച് ലൈംഗികാതിക്രമം : പ്രതിയെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.

murali

യുവാവിന് കുത്തേറ്റു.

murali
error: Content is protected !!