കൊല്ലം പൂയപ്പള്ളിയിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥികൾ മരിച്ചനിലയിൽ.
ശാസ്താംകോട്ട തടാകത്തിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. പൂയപ്പള്ളി മൈലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബിൻഷോ എന്നിവരാണ് മരിച്ചത്.
ഇന്നലെയാണ് ഇരുവരെയും കാണാതായത്. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവരും പ്ലസ് വണ്ണിന് പഠിക്കുന്നത് 2 സ്കൂളിലാണ്. ഷെബിൻഷാ കൊട്ടാരക്കര ബോയ്സ് സ്കൂളിലും, ദേവനന്ദ ഓടനാവട്ടം സ്കൂളിലുമാണ് പഠിക്കുന്നത്. വിദ്യാർത്ഥികൾ ജീവനൊടുക്കിയതാണോയെന്ന സംശയത്തിലാണ് പൊലീസ്.
