പെരിങ്ങോട്ടുകര : സെറിബ്രൽ പാൾസി ബാധിതയായ വിദ്യാർഥിനിയെ ക്ലാസ് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് നിർദ്ദേശം നൽകി സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു.
അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും ജില്ലാ സാമൂഹ്യനീതി ഓഫീസർക്കുമാണ് നിർദ്ദേശം നൽകിയത്. പെരിങ്ങോട്ടുകര ചെമ്മാപ്പിള്ളി സെറാഫിക് കോൺവെന്റ്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്.
