ഗുരുവായൂർ: തൊഴിയൂരില്‍ സൈക്കിളും, ബൈക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രികന്‍ കാവീട് സ്വദേശി ഏറത്ത് വീട്ടില്‍ സുരേഷ് മകന്‍ അക്ഷയ് (23), സൈക്കിള്‍ യാത്രികന്‍ തൊഴിയൂര്‍ സ്വദേശി കര്‍ണംകോട്ട് വീട്ടില്‍ രാജു (55) എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ ഗുരുതരപരിക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി കീലശരി പറമ്പില്‍ സത്യൻ്റെ മകന്‍ നിരഞ്ജനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (ഞായറാഴ്ച്ച) രാത്രി 8 മണിയോടെയാണ് സംഭവം.
