മതിലകം : ദേശീയപാത 66ൽ മതിലകം പോലീസ്റ്റേഷന് സമീപം ലോറികൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം 3 പേർക്ക് പരിക്ക്. കർണാടക ഷോമാർപേട്ട സ്വദേശി അഷറഫ് (43), കർണാടക ഗോണാപുരം സ്വദേശി ശരൺ (22), എതിരെ വന്ന ലോറിയിലെ ഒരാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം, ഒരാളുടെ നില ഗുരുതരമാണ്.
ഇന്ന് വ്യാഴം പുലർച്ചെ മതിലകം പോലീസ്റ്റേഷന് തെക്കുഭാഗത്തായിരുന്നു അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ചരക്കു ലോറകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ആക്ട്സ് മതിലകം, മിറാക്കിൾ മതിലകം എന്നീ ആംബുലൻസുകളാണ് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചത്. ഡ്രൈവർ ഉറങ്ങിയതായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
