NCT
KeralaNewsThrissur News

തൃശ്ശൂരിലെ എടിഎം കവർച്ച: താണിക്കുടം പാലത്തിൽ പൊലീസ് തെളിവെടുപ്പിൽ നിർണ്ണായക തൊണ്ടിമുതൽ കണ്ടെടുത്തു.

എടിഎം കൊള്ള നടത്തിയ പ്രതികളുമായി തൃശ്ശൂരിൽ പൊലീസ് തെളിവെടുത്തു. താണിക്കുടം പാലത്തിൽ നിന്നും നിർണ്ണായക തൊണ്ടി മുതലായ 2 എടിഎം ട്രേകൾ കണ്ടെടുത്തു. എസ്ബിഐ എടിഎം കോഡിനേറ്റർ എടിഎം ട്രേകൾ എസ്ബിഐയുടേതാണെന്ന് സ്ഥിരീകരിച്ചു.

മോഷണശേഷം വാഹനത്തിൽ രക്ഷപ്പെടുന്നതിനിടെ താണിക്കുടം പുഴ പാലത്തിൽ കാർ നിർത്തി പ്രതികൾ ഉപകരണങ്ങൾ പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. ഫയർഫോഴ്സിന്റെ സ്കൂബ ഡൈവേഴ്സ് എത്തിയാണ് പുഴയിൽ നിന്നും തൊണ്ടി കണ്ടെടുത്തത്. പ്രതികൾ ഉപയോഗിച്ച ഗ്യാസ് കട്ടർ, 9 എടിഎം ക്യാഷ് ട്രേകൾ എന്നിവയാണ് പുഴയിൽ നിന്നും സ്‌കൂബ ഡൈവർമാർ കണ്ടെടുത്തത്.

Related posts

തൃപ്രയാറിൽ തയ്യൽ സാമഗ്രികൾ വിൽക്കുന്ന കടയ്ക്ക് തീപ്പിടിച്ചു.

murali

ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

murali

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം; എൽഡിഎഫ് നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്രയാറിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

murali
error: Content is protected !!