മുംബൈ : പ്രമുഖ വ്യവസായിയും ടാറ്റാ സൺസ് ചെയർമാൻ എമരിറ്റസുമായ രത്തൻ ടാറ്റ (86) അന്തരിച്ചു. തിങ്കളാഴ്ച്ച പുലർച്ചെയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുമ്പോഴും ആരോഗ്യനില ക്രമേണ മോശമാകുകയായിരുന്നു.
