തൃശൂര്‍ : ചാലക്കുടിയില്‍ നിയന്ത്രണം വിട്ട കാര്‍ പാടത്തേക്ക് മറിഞ്ഞു. പ്രായമായ രണ്ടുപേരും യുവാവുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
പ്രദേശത്ത് മാലിന്യം പിടികൂടാൻ സ്ഥാപിച്ച ക്യാമറ കണ്ട്ഡ്രൈവർ എ.ഐ ക്യമറയണെന്ന് തെറ്റിദ്ധരിച്ച് സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിക്കുന്നതിനിടയായിരുന്നു സംഭവം. 15 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ കാറിനുളളിലുണ്ടായിരുന്നവരെ ഫയര്‍ ഫോഴ്‌സ് എത്തുന്നതിനു മുമ്പ് നാട്ടുകാര്‍ ചേർന്ന് രക്ഷപ്പെടുത്തി.
