കൊടുങ്ങല്ലൂർ : നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അഴീക്കോട് സ്വദേശി കുരിശിങ്കൽ നിഖിൽ എന്ന 24 കാരനാണ് മരിച്ചത്. കൊടുങ്ങല്ലൂർ ബൈപ്പാസിൽ ഇന്നലെ രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്.
കൊടുങ്ങല്ലൂർ ബൈപ്പാസിലെ ഗൗരീശങ്കർ ജങ്ഷന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്, ആറ് വരിപ്പാത നിർമ്മാണത്തിൻ്റെ ഭാഗമായി നിർമ്മിച്ചിരുന്ന കുഴിയിലാണ് ബൈക്ക് വീണത്, യുവാവ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം.
