NCT
KeralaNewsThrissur News

വീണ്ടും പൈപ്പ് പൊട്ടി: തീരദേശത്ത് കുടിവെളളം ഇന്നും മുടങ്ങി.

കയ്‌പമംഗലം : തീരദേശ പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള പൈപ്പ് വീണ്ടും പൊട്ടി. കയ്‌പമംഗലം ചളിങ്ങാട് ഒറ്റത്തൈ സെൻ്ററിലാണ് ഇന്നലെ വൈകീട്ട് പൈപ്പ് പൊട്ടിയത്. പ്രധാന ലൈനിലെ 700 എംഎം പ്രിമോ പൈപ്പാണ് പൊട്ടിയത്. വാട്ടർ അതോറിറ്റി അധികൃതർ എത്തി റിപ്പയറിംഗ് ആരംഭിച്ചിട്ടുണ്ട്.

ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന കാളമുറി സെൻ്ററിൽ സബ് ലൈൻ പൈപ്പ് പൊട്ടിയതിനാൽ കയ്‌പമംഗലം പഞ്ചായത്തിൽ ആറ് ദിവസത്തോളമായി കുടിവെള്ളവിതരണം ഇല്ലായിരുന്നു. ഇത് പുനഃസ്ഥാപിച്ച ഉടനെയാണ് ചളിങ്ങാട് പ്രധാന ലൈൻ പൊട്ടിയത്.

ഇതോടെ കയ്‌പമംഗലം മുതൽ തെക്കോട്ട് 4 പഞ്ചായത്തുകളിൽ കുടിവെള്ളം മുടങ്ങിയ നിലയിലാണ്. ഉച്ചയോടെ റിപ്പയറിംഗ് പൂർത്തിയാക്കി ഇന്ന് വൈകീട്ടോടെ വിതരണം പുനരാരംഭിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.

Related posts

കേച്ചേരിയിൽ വൻ സ്വർണക്കവർച്ച; ജ്വല്ലറിയിൽ നിന്ന് 8 പവൻ സ്വർണം കവർന്നു.

murali

ഡോക്ടർ നിയമനം : അപേക്ഷ ക്ഷണിച്ചു.

murali

വന്‍ ലഹരി വേട്ട: 20,000 ത്തോളം പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പാലപ്പെട്ടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.

murali
error: Content is protected !!