NCT
KeralaMoviesNewsThrissur News

ആര്‍എസ്എസ് വേദിയിലെത്തി പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചന്‍.

പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന വിജയദശമി പഥസഞ്ചലനം പരിപാടിയിലാണ് ഔസേപ്പച്ചനും പങ്കെടുത്തത്.

ചടങ്ങിൽ അധ്യക്ഷനായ അദ്ദേഹം ആർഎസ്എസിന്റെ പ്രവർത്തനത്തെ പുകഴ്ത്തി സംസാരിക്കുകയുമുണ്ടായി. തന്നെ ഈ ചടങ്ങിലേക്ക് ക്ഷണിച്ചവർക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്‌തു. ആർഎസ്എസിന്റെ അച്ചടക്കത്തെ കുറിച്ച് ഉൾപ്പെടെ ചടങ്ങിൽ ഔസേപ്പച്ചൻ സംസാരിച്ചു.

ഇതുവരെയും ബിജെപി അംഗത്വം എടുക്കുകയോ തന്റെ രാഷ്ട്രീയം തുറന്നു പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്യാത്ത ഔസേപ്പച്ചനെ പോലെയൊരു മുതിർന്ന സംഗീതജ്ഞൻ ആർഎസ്എസ് വേദിയിൽ എത്തിയത് വലിയ വർത്തയാവുകയാണ്. മാത്രമല്ല ആർഎസ്എസിന്റെ ഏറ്റവും പ്രധാന ചടങ്ങുകളിൽ ഒന്നിലാണ് അദ്ദേഹം പങ്കെടുത്തത് എന്ന പ്രത്യേകത കൂടിയുണ്ട്.

മനുഷ്യരുടെ നന്മയ്ക്കായും നാടിനെ നന്നാക്കാനും വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന സംഘത്തിന് പ്രണാമം അർപ്പിച്ചു കൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ആർഎസ്എസ് പ്രവർത്തകരുടെ അച്ചടക്കത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്‌തു. ഇത്തരമൊരു പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് അർഹതയുണ്ടെന്ന് തോന്നുന്നില്ലെന്നും ഔസേപ്പച്ചൻ പറയുകയുണ്ടായി.

Related posts

പോക്സോ കേസിൽ പ്രതിക്ക് 35 വർഷം തടവും 1,70,000 രൂപ പിഴയും.

murali

വധശ്രമം – പ്രതിയെ ഗുരുവായൂരിൽ നിന്നും പിടികൂടി.

murali

തൃശൂർ പൂരം പ്രദർശനത്തിന് തുടക്കം.

murali
error: Content is protected !!