കാഞ്ഞാണി കാരമുക്ക് പൂതൃക്കോവിൽ നരസിംഹ മൂർത്തി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിപ്പൊളിച്ച് മോഷണം. ഇന്ന് രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്.
ക്ഷേത്ര നടയിലെയും പുറത്ത് ചുറ്റു മതിലിനോടു ചേർന്നും സ്ഥാപിച്ച രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നാണ് പണം മോഷ്ടിച്ചിട്ടുള്ളത്. മോഷണത്തിനുപയോഗിച്ചതായി സംശയിക്കുന്ന കമ്പിപ്പാരകളും മറ്റും സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
അന്തിക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തി. ഏതാനും ആഴ്‌ചകൾക്ക് മുൻപ് സമീപത്തെ ത്യക്കുന്നത്ത് ക്ഷേത്രത്തിലും ദണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു.
