തൃശ്ശൂർ : ഡയറി എഴുതിയില്ല; അഞ്ചുവയസ്സുകാരന് അധ്യാപികയുടെ ക്രൂര മർദ്ദനം. കുരിയച്ചിറ സെന്റ് ജോസഫ് യു.പി സ്കൂളിലാണ് സംഭവം. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയുടെ ഇരു കാൽമുട്ടിനും താഴെ തല്ലിയത്. രക്ഷിതാക്കളുടെ പരാതിയിൽ നെടുപുഴ പോലീസ് കേസെടുത്തു.
കേസെടുത്ത് ഒരാഴ്ച ആയിട്ടും അധ്യാപികയെ അറസ്റ്റ് ചെയ്യാതെ പോലീസ്. അറസ്റ്റ് ചെയ്യാത്തത് മാനേജ്മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങിയെന്ന് കുടുംബം. അധ്യാപിക ഒളിവിൽ ആണെന്ന വിശദീകരണവുമായി നെടുപുഴ പോലീസ്. അധ്യാപികയെ സസ്പെൻറ് ചെയ്തതായി സ്കൂൾ അധികൃതർ അറിയിച്ചു.
