NCT
KeralaNewsThrissur News

തൃപ്രയാർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം നാട്ടിക അഗ്നിരക്ഷാ സേന കണ്ടെടുത്തു.

തൃപ്രയാർ : പാലത്തിൽ പുഴയിലേക്ക് ചാടിയ ആളുടെ മൃതദേഹം നാട്ടിക അഗ്നിരക്ഷാ സേന കണ്ടെടുത്തു. കാഞ്ഞാണി കാക്കനാട്ട് കുഞ്ഞക്കൻ മകൻ ഹരിദാസൻ (63) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 10.30നാണ് ഇദ്ദേഹം പുഴയിലേക്ക് ചാടുന്നത് സമീപത്തുള്ളവർ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ ഫയർ ഫോഴ്സെത്തി തിരച്ചിൽ നടത്തി. പിന്നീട് പാലത്തിന് തെക്കുവശത്തുനിന്നും മൃതദേഹം കണ്ടെത്തി.

പഴുവിലിൽ സ്റ്റേഷനറികട നടത്തിവരികയായിരുന്നു ഹരിദാസൻ. സംസ്കാരം ഇന്ന് വൈകീട്ട് കാഞ്ഞാണി ആനക്കാട് ശ്മ‌ശാനത്തിൽ.

Related posts

രാജ്യം രക്ഷപെടാൻ കോൺഗ്രസ്സ് തന്നെ വരണമെന്ന് ജനങ്ങൾക്ക് ബോധ്യം വന്ന് തുടങ്ങിയെന്നു യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിൽ.

murali

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു.

murali

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് റിട്ട. ബാങ്ക് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ.

murali
error: Content is protected !!