NCT
KeralaNewsThrissur News

ബാലചന്ദ്രൻ വടക്കേടത്തിന് ജന്മനാട് വിട നൽകി.

തൃപ്രയാർ : അന്തരിച്ച സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായിരുന്ന ബാലചന്ദ്രൻ വടക്കേടത്തിന് ജന്മനാട് വിട നൽകി. ജീവിതത്തിൻ്റെ നാനാതുറകളിൽ നിന്നും നൂറുകണക്കിന് പേർ അന്ത്യോപജാരം അർപ്പിക്കാൻ വസതിയിലെത്തിയിരുന്നു.

സാഹിത്യ അക്കാദമിയിലും, തൃപ്രയാറിലെ വീട്ടിലും പൊതു ദർശനത്തിന് വെച്ച മൃതദേഹം ഞായറാഴ്ച രാവിലെ സംസ്ഥാന സർക്കാറിൻ്റെ ഔദ്യോഗിക ബഹുമതികളോടെയാണ് നാട്ടിക എസ് എൻ ട്രസ്റ്റ് സമീപത്തെ തറവാട്ടുവളപ്പിൽ സംസ്കരിച്ചത്.

മകൻ കൃഷ്ണ ചന്ദ്രൻ ചിതയ്ക്ക് തീ കൊളുത്തി. മന്ത്രി ആർ.ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സി.സി. മുകുന്ദ്രൻ എംഎൽഎ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, മുൻ എംപി ടി.എൻ. പ്രതാപൻ, ആസാദ് ഗ്രൂപ്പ് എംഡി സി.പി. സ്വാലിഹ്, ലുലു ഗ്രൂപ്പിന് വേണ്ടി എൻ.ബി.സ്വരാജ്, എ.യു. രഘുരാമൻ പണിക്കർ തുടങ്ങി ഒട്ടേറെ പേർ അന്ത്യോപജാരം അർപ്പിക്കാൻ എത്തിയിരുന്നു.

Related posts

നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു.

murali

കലാകാരൻമാർ നിറത്തിനനുസരിച്ച് പരിപാടികൾ അവതരിപ്പിക്കണം എന്നത് നാടിനാപത്ത്.

murali

കൊലപാതകശ്രമം: പ്രതികൾ അറസ്റ്റിൽ.

murali
error: Content is protected !!