NCT
NewsKeralaThrissur News

കെഎസ്ആർടിസി ബസിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

പുതുക്കാട് സ്റ്റാന്റിന് മുന്‍പില്‍ കെഎസ്ആർടിസി ബസിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കല്ലൂര്‍ പാലയ്ക്കപ്പറമ്പ് സ്വദേശി പാണാത്ര വീട്ടില്‍ സുഭാഷിന്റെ മകന്‍ 19 വയസുള്ള അഭിജിത്ത് ആണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍ കരുവാന്‍കുന്ന് സ്വദേശി 18 വയസുള്ള അയ്യപ്പദാസിനാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലു മണിയോടെയായിരുന്നു അപകടം.

ചാലക്കുടി ഭാഗത്ത് നിന്ന് വന്ന ബസ് സ്റ്റാൻ്റിലേക്ക് പ്രവേശിക്കുന്നതിനിടെ ആമ്പല്ലൂര്‍ ഭാഗത്ത് നിന്നും ദേശീയപാതയിലൂടെ വന്നിരുന്ന ബൈക്ക് ബസിൽ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

അഭിജിത്തിനെ ബസ് ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് സ്റ്റാൻ്റിന് മുൻപിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പുതുക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Related posts

സീറ്റ് നിഷേധം; പ്രതിഷേധവുമായി നാട്ടിക എം.എൽ.എ സിസി മുകുന്ദൻ. 

murali

18 വയസ്സ് പ്രായമുള്ള അതിജീവിതക്ക് മാനഹാനി വരുത്തിയ കേസിൽ ക്ഷേത്രത്തിലെ പൂജാരിയെ നാല് വർഷം കഠിന തടവിനും, ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു.

murali

നാട്ടികയിൽ ആർഎസ്എസ് നേതാവിന്റെ വീടിന് നേരെ ആക്രമണം.

murali
error: Content is protected !!