പുത്തൻപീടിക : സെന്റ് ആന്റണീസ് പള്ളിയിൽ പരിശുദ്ധ മംഗള മാതാവിന്റെ 20-ാം മത് ഊട്ടുതിരുനാളിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. തിരുനാൾ ദിനമായ 27 ന് രാവിലെ 6.30 ന്റെ ദിവ്യബലിക്കുശേഷം, മാതാവിനെ എഴുന്നള്ളിച്ച് കൊണ്ടുള്ള പ്രദക്ഷിണം. 10 ന് ആഘോഷമായ പാട്ടു കുർബ്ബാനക്ക് റവ.ഫാ നിർമ്മൽ അക്കരപട്ടേക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ. ഫ്രീജോ പാറക്കൽ തിരുനാൾ സന്ദേശം നൽകും.
ഇടവക വികാരി റവ ഫാ. ജോസഫ് മുരിങ്ങാത്തേരി, അസി.വികാരി ഫാ. ജോബിഷ് പാണ്ടിയാ മാക്കൽ, കൈക്കാരൻ മാരായ ആൽഡ്രിൻ ജോസ്, ജോസഫ് എ.സി, ജോജി മാളിയേക്കൽ, സണ്ണി കുരുതുകുളങ്ങര,ജനറൽ കൺവീനർ ജിയോ കെ. മാത്യു, കൺവീനർമാരായ കെ.എ. സൈമൺ ( ഫിനാൻസ് ),ലൂയീസ് താണിക്കൽ ( സജീകരണം), ആന്റോ തൊറയൻ ( പബ്ലിസിറ്റി), ടി.ജെ. ആന്റണി (കലവറ), ഡെന്നി ചിറമ്മൽ ( പാർസൽ), കെ.എ. വർഗ്ഗീസ് (വളണ്ടിയർ), സി.സി. വിൻസെന്റ് ( നേർച്ച ),
ലിറ്റർജി പാദുവ സിസ്റ്റേഴ്സ് – ഫ്ളവർ ഏയ്ഞ്ചൽ സ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ഊട്ട് തിരുനാൾ പാചകപുരയുടെ ആശിർവാദകർമ്മം വികാരി റവ.ഫാ. ജോസഫ് മുരിങ്ങാത്തേരി നിർവഹിച്ചു. ഊട്ട് തിരുനാളിനോടനുബദ്ധിച്ച് മാതാവിന് സാരി നേർച്ച സമർപ്പിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
