കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച വടക്കാഞ്ചേരി ചെപ്പാറ തെക്കുംക്കര സ്വദേശിയായ തെറ്റാലിക്കൽ വീട്ടിൽ ജസ്റ്റിനെ (24) വടക്കാഞ്ചേരി പോലീസ് പിടികൂടിയത്.
നിരവധി സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രതിയായ ജസ്റ്റിൻ 2024 ഏപ്രിൽ 17 മുതൽ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയിരുന്നു. പ്രതി നിയമലംഘനം നടത്തി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
