NCT
KeralaNewsThrissur News

മോഷ്ടിച്ച ബൈക്കുമായി കറക്കം : നിരവധി കേസ്സുകളിലെ പ്രതിയെ ചേർപ്പ് പോലീസ് പിടികൂടി.

ചേർപ്പ് : മോഷ്ടിച്ച ബൈക്കുമായി കറക്കം, നിരവധി കേസ്സുകളിലെ പ്രതിയെ ചേർപ്പ് പോലീസ് പിടികൂടി. മൂവ്വാറ്റുപുഴ പെഴയ്ക്കാപ്പിള്ളിയിൽ താമസക്കാരനായ മാടവന സിദ്ദിഖിനെയാണ് (48) തൃശൂർ റൂറൽ എസ്.പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃശ്ശൂരിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി ചിറയ്ക്കലിൽ നിൽക്കുകയായിരുന്ന സിദ്ദിഖിനെ കണ്ട് പോലീസ് സംഘം വാഹനം നിറുത്തിയതോടെ ഇയാൾ ബൈക്ക് നിർത്തി ഓടി സമീപത്തെ കെട്ടിടത്തിൻ്റെ പുറകിൽ ഒളിക്കുകയായിരുന്നു. തുടർന്നുപോലീസ് ഇയാളെ പിടികൂടി. മോഷ്ടിച്ച ബൈക്കുമായി തൃശൂർ, തൃപ്രയാർ ഭാഗങ്ങളിൽ സഞ്ചരിച്ച് മോഷണം നടത്താനായിരുന്നു പദ്ധതി. തക്കസമയത്ത് പിടിയിലായതിനാൽ മോഷണങ്ങൾ ഒഴിവായിപ്പോയതിൻ്റെ ആശ്വാസത്തിലാണ് പോലീസ്.

മോഷണം ജീവിത വരുമാനമാക്കിയ ഇയാൾ മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന വിരുതനാണ്. ചാലക്കുടിയിലെ ബൈക്ക് മോഷണക്കേസ്സിൽ ജയിലിലായിരുന്ന ഇയാൾ കുറച്ചു നാൾ മുൻപാണ് ജാമ്യത്തിലിറങ്ങിയത്. നിലമ്പൂർ, പെരിന്തൽമണ്ണ, കുന്നംകുളം, ഷൊർണ്ണൂർ, മലപ്പുറം, വളാഞ്ചേരി, പട്ടാമ്പി, ചെറുതുരുത്തി, മതിലകം, കൊരട്ടി, ചാലക്കുടി സ്റ്റേഷനുകളിലായി നിരവധി കേസ്സുകളിൽ പ്രതിയാണ് സിദ്ദിഖ്.

ചേർപ്പ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്, ഡാൻസാഫ് എസ്.ഐ. വി.ജി. സ്റ്റീഫൻ, പി.ജയകൃഷ്ണൻ, പി.എം. മൂസ, റോയ് പൗലോസ്, എ.എസ്.ഐ. വി.യു. സിൽജോ, സീനിയർ സി.പി.ഒ എ.യു. റെജി, ചേർപ്പ് എഎസ്.ഐ ജോയ്, സി.എസ്. അജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Related posts

ഓൺലൈൻ ഷെയർ ട്രേഡിങ്ങ് തട്ടിപ്പ്; കിഴുത്താണി സ്വദേശിയിൽ നിന്ന് ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഏജന്റ് പിടിയിൽ.

murali

വിദ്യാലയത്തിന് ശലഭോദ്യാനമൊരുക്കി റിട്ടയർ അധ്യാപകർ.

murali

ഓടുന്ന ബസ്സിൽ യാത്രക്കാരിയായ യുവതിക്കു നേരെ ലൈംഗിക അതിക്രമം : മാള സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

murali
error: Content is protected !!