NCT
KeralaNewsThrissur News

കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി.

തൃശ്ശൂര്‍ : തലോർ വടക്കുമുറിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. തലോർ പൊറത്തൂർ വീട്ടിൽ 50 വയസുള്ള ജോജുവാണ് ഭാര്യ 36 വയസുള്ള ലിഞ്ചുവിനെ കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ആയിരുന്നു സംഭവം.

വീടിനകത്തുവെച്ച് ലിഞ്ചുവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജോജു ടെറസിന് മുകളിൽ പോയി തൂങ്ങിമരിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ലിഞ്ചുവിൻ്റെ കരച്ചിൽ കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. പിന്നീട് നാട്ടുകാർ പുതുക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസ് എത്തി വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ലിഞ്ചു വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. കഴുത്തിലും ശരീരത്തിൻ്റെ പല ഭാഗത്തും വെട്ടുകത്തികൊണ്ട് വെട്ടേറ്റ നിലയിലാണ്.സംഭവ ശേഷം ജോജു വീടിന് മുകളിൽ പോയി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒന്നര വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ജോജുവിൻ്റെ രണ്ടാം വിവാഹവും ലഞ്ചുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തിൽ ലിഞ്ചുവിന് രണ്ട് മക്കളുണ്ട്. ഇവർ ഇവരോടൊപ്പമാണ് താമസിക്കുന്നത്. മക്കൾ സ്കൂളിൽ പോയ സമയത്താണ് കൊലപാതകം.

കുറച്ചു നാളുകളായി ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ചാലക്കുടി ഡിവൈഎസ്പി മനോജിൻ്റെ നേതൃത്വത്തിൽ പുതുക്കാട് പോലീസ് സ്ഥലത്തെത്തി. ബുധനാഴ്ച ഇൻക്വസ്റ്റ് നടത്തുമെന്ന് പോലീസ് അറിയിച്ചു. ജോജുവിന് ഏതാനും വര്‍ഷം മുമ്പ് 65 ലക്ഷം ലോട്ടറി അടിച്ചിരുന്നു.

Related posts

ഭാര്യയേയും, ഭാര്യാമാതാവിനേയും ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ യുവാവിനെ റിമാന്റ് ചെയ്തു.

murali

സ്ലാബ് റോഡിലേക്ക് വീണ് അപകടം.

murali

തൃപ്രയാറിൽ ഓട്ടോറിക്ഷകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali
error: Content is protected !!