NCT
KeralaNewsThrissur News

വീട്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി.

കയ്പമംഗലം : കൂരിക്കുഴിയിൽ തനിച്ച് താമസിച്ചിരുന്ന ആളെ വീട്ടുപറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരിക്കുഴി പള്ളത്ത് ക്ഷേത്രത്തിനടുത്ത് പള്ളത്ത് വീട്ടിൽ വിദ്യാനന്ദൻ (61) ആണ് മരിച്ചത്. ദിവസവും ഫോണിൽ വിളിക്കാറുള്ള, ആലുവയിലുള്ള സഹോദരി ഇന്നലെ രാത്രി വിദ്യാനന്ദനെ പലതവണ ഫോണിൽ വിളിച്ചിട്ടും എടുത്തിരുന്നില്ല.

ഇതേ തുടർന്ന് ഇന്ന് പുലർച്ചെ വീട്ടിലെത്തി നോക്കിയപ്പോഴാണ് പറമ്പിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം വിദ്യാനന്ദൻ പറമ്പ് വൃത്തിയാക്കിയതായി പറയുന്നുണ്ട്, ഇതിനിടെ കുഴഞ്ഞ് വീണാകാം മരണമെന്നു കരുതുന്നു. കയ്പമംഗലം പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്

Related posts

തളിക്കുളത്ത് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

murali

ചാവക്കാട് ആക്രിക്കടയില്‍ തീപിടുത്തം.

murali

തിരുവത്ര മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷി ദിനം ആചരിച്ചു.

murali
error: Content is protected !!