കയ്പമംഗലത്ത് ഓൺലൈൻ തട്ടിപ്പ് വീണ്ടും, ചെന്ത്രാപ്പിന്നി സ്വേദശിയായ യുവതിയിൽ നിന്നും 20ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് അത്തോളി സ്വദേശി തൻഹാൻ,കുന്നമംഗലം സ്വദേശി സിനാൻ എന്നിവരാണ് അറസ്റ്റിലായത്.
എൽ കണക്ട് എന്ന പേരിലുള്ള ഓൺലൈൻ പ്ലാറ്റ് ഫോമിൽ പണം നിക്ഷേപിച്ചാൽ കമ്മിഷൻ വഴി വൻ തുക സമ്പാദിക്കാം എന്ന് വിശ്വസിപ്പിച്ചാണ് യുവതിയിൽ നിന്നും പ്രതികൾ പണം തട്ടിയത്.
