NCT
KeralaNewsThrissur News

45 ആമത് സ്പോർട്ട്സ് കൗൺസിൽ അംഗീകൃത ചാമ്പ്യൻഷിപ്പിന് തൃപ്രയാറിൽ തുടക്കമായി.

45 ആമത് സ്പോർട്ട്സ് കൗൺസിൽ അംഗീകൃത ചാമ്പ്യൻഷിപ്പിന് തൃപ്രയാർ TSGA സ്റ്റേഡിയത്തിൽ തുടക്കമായി. നവംബർ 2,3 തിയ്യതികളിൽ തൃശ്ശൂർ ജില്ലാ കരാത്തെ അസോസിയേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ ചാമ്പ്യൻഷിപ്പ് ബഹുമാനപ്പെട്ട നാട്ടിക എം എൽ എ സി.സി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കരാത്തെ അസോസിയേഷൻ സെക്രട്ടറി സെൻസി ആര്യ സ്വാഗതം പറഞ്ഞ ചടങ്ങിൽ. ജില്ലാ കരാത്തെ അസോസിയേഷൻ പ്രസിഡൻ്റ് ഡെൻസി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷ പദവി അലങ്കരിച്ചു. ചീഫ്റഫറി സെൻസി മുഹമ്മദ് ഷാഫി മൽസരങ്ങൾക്ക് നേതത്വം നൽകി. 700 ഓളം മൽസരാർത്ഥികൾ പങ്കെടുക്കുന്ന മൽസരത്തിൽ തൃശ്ശൂർ ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.ആർ സാംബശിവൻ ഒബ്സർവർ ആയി.

തൃശ്ശൂർ ജില്ലാ കരാത്തെ അസോസിയേഷൻ ഭാരവാഹികളായ സെൻസി സുനിൽ PV സെൻസി സിജി CP, സെൻസി ജംഷിദ് , സെൻസി നൗഫൽ ആശംസകൾ അർപ്പിച്ച ചടങ്ങിൽ തൃശ്ശൂർ ജില്ലാ കരാത്തെ അസോസിയേഷൻ ജോയിൻ സെക്രട്ടറി സെൻസി മുകേഷ് നന്ദി പ്രകാശിപ്പിച്ചു

Related posts

നാഷ്ണൽ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന സി എസ് എം കായിക താരങ്ങൾക്ക് സ്പോർട് സ് കിറ്റ് നൽകി.

murali

ചേറ്റുവയിൽ ഹാഷിഷ് ഓയിലുമായി ഏങ്ങണ്ടിയൂർ സ്വദേശിയെ പോലീസ് പിടികൂടി.

murali

കർഷക കോൺഗ്രസ് വലപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.

murali
error: Content is protected !!