NCT
KeralaNewsThrissur News

കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ച നാട്ടിക നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡുകളും ഉടനെ സഞ്ചാരയോഗ്യമാക്കുക.

നാട്ടിക : കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിച്ച നാട്ടിക നിയോജക മണ്ഡലത്തിലെ മുഴുവൻ റോഡുകളും ഉടനെ സഞ്ചാരയോഗ്യമാക്കുക മണ്ഡലത്തിലെ റോഡിലെ യാത്രാ ദുരിതത്തിന് സത്വര പരിഹാരം കാണണമെന്ന് മുസ്ലിം യൂത്ത് ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ തുടങ്ങിയതു മുതൽ ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഗുരുതര വീഴ്ചയാണ് അധികൃതർ കാട്ടിയത്. യാതൊരു മുന്നറിയിപ്പും നൽകാതെ ഓരോ ദിവസവും നടത്തുന്ന നിർമാണ പ്രവർത്തനങ്ങളും ഗതാഗത മാറ്റവും സാധാരണക്കാരെയും വഴി യാത്രക്കാരെയും വിദ്യാർത്ഥികളെയും നട്ടം തിരിക്കുകയാണ്.

ജനത്തിരക്കേറിയ റോഡിൽ ഗതാഗതം തടഞ്ഞു നടത്തുന്ന പ്രവ്യത്തി ആയിട്ടും നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. എത്ര ദിവസം കൊണ്ട് പണികൾ പൂർത്തിയാകുമെന്ന് പറയാൻ അധികൃതർക്ക് കഴിയുന്നില്ല. ജനതെ വെല്ലുവിളിച്ചും ബുദ്ധി മുട്ടിച്ചും മുന്നോട്ടു പോകാൻ അധികൃതരെയും കരാറുകാരനെയും അനുവദിക്കില്ലെന്നും യൂത്ത് ലീഗ് വ്യക്തമാക്കി.

നാട്ടിക സിഎസ് സെന്റർ ഓഫീസിൽ നടന്ന കൗൺസിൽ യോഗം യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത് ഉദ്ഘാടനം ചെയ്തു. മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം. സലീം ചാമക്കാല അധ്യക്ഷനായി. മുസ്ലീം ലീഗ് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് കെ എ കബീർ.  മുസ്ലീം ലീഗ് വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് അലി എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി മുനീർ ഗുരുക്കൾ (പ്രസിഡണ്ട്),ഷാഫി മുറ്റിച്ചൂർ (ജനറൽ സെക്രട്ടറി) ശിഹാബ് റഹ്മാനി, ഫാഈസ് മുഹമ്മദ് ,സുഹൈൽ നാട്ടിക (വൈസ് പ്രസിഡണ്ട്),സുൽഫിക്കർ പി ബി,തമീം ഗസ്നി ,ഷമീർ പി എം (സെക്രട്ടറി),സി എസ് ശിഹാബ് (ട്രഷറർ) എന്നി വരെ തിരഞ്ഞെടുത്തു.

Related posts

മണപ്പുറം ഫിനാൻസ് തട്ടിപ്പ്; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

murali

തൃപ്രയാർ ഏകാദശി: പഴുതടച്ച സുരക്ഷാ ക്രമീകരണവുമായി തൃശ്ശൂർ റൂറൽ പോലീസ്.

murali

15 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.

murali
error: Content is protected !!