നാട്ടിക ശ്രീനാരായണ കോളേജിൽ ശ്രീ ആർ ശങ്കറിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് കലാലയ സ്ഥാപക ദിനാചരണവും ശങ്കറിന്റെ ചിത്രം അനാച്ഛാദനവും റാങ്ക് ജേതാക്കൾക്കുള്ള പുരസ്കാരവിതരണവും നടന്നു.
1966 ലാണ് ആർ ശങ്കർ നാട്ടിക എസ് എൻ കോളേജ് സ്ഥാപിച്ചത്. 1967 ൽ സഹോദരൻ അയ്യപ്പൻ ആണ് ഉദ്ഘാടനം നടത്തിയത്. “കാലാതിവർത്തിയായ മഹാനുഭാവൻ” എന്ന വിഷയത്തിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്ര വൈസ് പ്രസിഡന്റ് ശ്രീ സജീഷ് കോട്ടയം മുഖ്യപ്രഭാഷണം നടത്തി.
കേരളത്തിലെ ആദ്യത്തെ ഉപ മുഖ്യമന്ത്രിയും മൂന്നാമത്തെ മുഖ്യമന്ത്രിയും ആയിരുന്ന ആർ ശങ്കർ നടത്തിയ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ വിലയിരുത്തി കൊണ്ട് നടന്ന പ്രഭാഷണത്തിൽ ആർ ശങ്കറിനോട് വേണ്ടത്ര നീതി പുലർത്താൻ കേരള സമൂഹത്തിനായില്ല എന്ന് അദ്ദേഹം നിരീക്ഷിച്ചു.
ഗുരുദേവന്റെ ആദർശ്യങ്ങളെ പ്രാബല്യത്തിൽ കൊണ്ടുവരുന്നതായിരുന്നു ശ്രീ ആർ ശങ്കറിന്റെ ജീവിതരേഖ. ഈഴവ സമുദായം ഇന്ന് കൈവരിച്ചിട്ടുള്ള വിദ്യാഭ്യാസമായ ഉന്നതിക്ക് പിന്നിൽ ആർശങ്കറിന്റെ ദീർഘവീക്ഷണം ആണുള്ളത് എന്ന് അദ്ദേഹം അനുസ്മരിച്ചു.
പ്രിൻസിപ്പൽ ഡോ. ജയ പി എസ് അധ്യക്ഷതവഹിച്ച ചടങ്ങിൽ ചടങ്ങിനോട് അനുബന്ധിച്ച് പി.ടി.എ യുടെ നേതൃത്വത്തിൽ റാങ്ക് ജേതാക്കൾക്കുള്ള പുരസ്കാരവിതരണവും നടന്നു. ഡോ. ശങ്കരൻ കെ കെ, ആര്‍ ഡി സി പ്ര’സിഡൻറ് ശ്രീ ഉണ്ണികൃഷ്ണൻ തഷ്ണാത്ത്, പി ടി എ പ്രതിനിധി ശ്രീ ദിവാസ് ഭായ്, കോളേജ് സൂപ്രണ്ട് ശ്രീ അജയകുമാർ, ബബിത ബി, ശ്രീ നാരായണ എംപ്ലോയീസ് പ്രതിനിധി ഡോ. ആര്യ വിശ്വനാഥ് എന്നിവർ സംസാരിച്ചു.
