NCT
KeralaNewsThrissur News

വാടാനപ്പള്ളിയിൽ വധശ്രമ കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വാടാനപ്പള്ളി : വധശ്രമ കേസ്സിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. വാടാനപ്പിള്ളി സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഏഴാംകല്ല് മാളുത്തറ രഘു എന്ന കണ്ണനെ (38) ആണ്ഐ എസ്എച്ച്ഒ ബി.എസ്. ബിനുവും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഒക്ടോബർ മാസം 6 നാണ് അയൽ വാസിയായ ഏഴാം കല്ല് സ്വദേശി ഗീതാനന്ദൻ (54)എന്നയാളെ രഘു ആക്രമിച്ചത്. ഗീതാനന്ദന്റെ മൂന്ന് വാരിയെല്ലുകൾ ഒടിഞ്ഞിരുന്നു. സംഭവത്തിനു ശേഷം ഒളിവിൽ പോവുകയായിരുന്നു പ്രതിയായ കണ്ണനെ തൃശൂർ അത്താണിയിൽ നിന്നുമാണ് പിടികൂടിയത്.

എസ്ഐ ശ്രീലക്ഷ്മി, സിപിഒ മാരായ ശ്രീജിത്ത്, അലി, രൺ ദീപ്, വിനോദ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സുനീഷ്.എൻ.ആർ എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related posts

പുലി പിടിച്ചുകൊണ്ടുപോയ നാലു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി.

murali

കുന്നംകുളത്ത് സ്യകാര്യ ബസ് മറിഞ്ഞ് പത്തിലേറേ പേർക്ക് പരിക്ക് : ആരുടെയും പരിക്ക് സാരമുള്ളതല്ല.

murali

തൃശൂർ പൂരം: ഡ്യൂട്ടിക്ക് നഗരത്തിൽ വിന്യസിക്കുന്നത് 3200 പോലീസ് ഉദ്യോഗസ്ഥരെ.

murali
error: Content is protected !!