NCT
KeralaNewsThrissur News

കുന്നംകുളത്ത് സ്യകാര്യ ബസ് മറിഞ്ഞ് പത്തിലേറേ പേർക്ക് പരിക്ക് : ആരുടെയും പരിക്ക് സാരമുള്ളതല്ല.

കുന്നംകുളത്ത് സ്യകാര്യ ബസ് മറിഞ്ഞ് പത്തിലേറേ പേർക്ക് പരിക്ക്. ആരുടെയും പരിക്ക് സാരമുള്ളതല്ല. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് സംഭവം. പട്ടാമ്പി റോഡിൽനിന്നും പുതിയ ബസ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന വൺവേ റോഡിൽ തുറക്കുളം മാർക്കറ്റിന് സമീപത്താണ് അപകടം സംഭവിച്ചത്.

പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുന്നംകുളം പോലീസും അഗ്നി ശമനസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പാലാക്കാട് നിന്നും ഗുരുവായൂർക്ക് പോകുകയായിരുന്ന മയിൽവാഹനം എന്ന ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ് ആണ് മറിഞ്ഞത്. ബസ് നിയന്ത്രണം വിട്ട വലതുവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ബസിന്റെ വലതുവശത്തിരുന്നവർക്കാണ് പരിക്കേറ്റത്.

Related posts

അധ്യാപക ദിനത്തിൽ സരസ്വതി ടീച്ചറെ തൃശ്ശൂർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിച്ചു.

murali

പ്രതിപക്ഷത്തെ നയിക്കാൻ പിണറായി.

murali

കയ്പമംഗലം മൂന്നുപീടികയിൽ അടച്ചിട്ട വീട്ടിൽ മോഷണം.

murali
error: Content is protected !!