NCT
KeralaNewsThrissur News

കുന്നംകുളത്ത്‌ കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം.

കുന്നംകുളത്ത്‌ കെ.എസ്‌.ആർ.ടി.സി ബസ്സ്‌ ശരീരത്തിലൂടെ കയറി ഇറങ്ങി വീട്ടമ്മ മരിച്ചു: അപകടമുണ്ടാക്കിയ ബസ്സ്‌ നിർത്താതെ കടന്ന് കളഞ്ഞു. ഇന്ന് രാവിലെ കുന്നംകുളം പട്ടാമ്പി റോഡിൽ 7:15ടെയാണ്‌ അപകടം.

മകനുമൊത്ത്‌ ബൈക്കിൽ കുന്നംകുളം ഭാഗത്തേക്ക്‌ വന്നിരുന്ന ചിറ്റാട്ടുകര പൊന്നരാശ്ശേരി വീട്ടിൽ രാജി (45 ) യാണ്‌ അപകടത്തിൽ മരിച്ചത്‌. പുറകിൽ നിന്ന് വന്ന ബസ്സ്‌ ഇടിച്ചതിനെ തുടർന്ന് രാജി ബസ്സിനടിയിലേക്ക്‌ വീഴുകയായിരുന്നു. തുടർന്ന് ചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി. കുന്നംകുളം കക്കാടുള്ള മകളുടെ വീട്ടിൽ നിന്നും ചിറ്റാട്ടുകരക്ക്‌ പോകുന്നതിനിടെയായിരുന്നു അപകടം.

Related posts

വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും ദർശനവും സാഹിത്യവും ഉൾപ്പെടുത്തിയുള്ള പഠന ശില്പ ശാല നടത്തി.

murali

കുന്നംകുളം മുൻ എംഎൽഎ ബാബു എം പാലിശേരി അന്തരിച്ചു.

murali

വ്യാജ ലഹരിക്കസ് : മുഖ്യ പ്രതിയെ കൊടുങ്ങല്ലൂരിലെത്തിച്ചു.

murali
error: Content is protected !!