തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ അരിമ്പൂർ കുന്നത്തങ്ങാടിയിൽ ബസും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തൃശൂരിൽ നിന്ന് തൃപ്രയാറിലേക്ക് പോയിരുന്ന സ്വകാര്യ ബസിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. കാറിൽ പെരുമ്പിള്ളിശ്ശേരി സ്വദേശികളായ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഒരാൾക്ക് പരിക്കേറ്റു.
