NCT
KeralaNewsThrissur News

തൃപ്രയാറിൽ ഇന്ന് വൈകീട്ട് 4 മുതൽ ഗതാഗത നിയന്ത്രണം.

തൃപ്രയാർ ഏകാദശിയോട് അനുബന്ധിച്ച് പൊതുജനങ്ങളുടെയും, മറ്റു ഭക്തരുടെയും സുരക്ഷാ സൗകര്യാർത്ഥം തൃപ്രയാറിൽ ഇന്ന് ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് വൈകിട്ട് 04.00 മണിക്ക് ശേഷം തൃപ്രയാർ ജംഗ്ഷനിൽ നിന്നോ തൃപ്രയാർ പാലത്തിൻറെ ഭാഗത്തു നിന്നോ വാഹനങ്ങൾ അമ്പലപരിസരത്തേക്ക് പ്രവേശിപ്പിക്കുന്നതല്ല.

* തൃപ്രയാർ ജംഗ്ഷനിൽ നിന്നും കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ NH വഴി തളിക്കുളം ജംഗ്ഷനിൽ വന്ന് കിഴക്കോട്ട് തിരിഞ്ഞ് തളിക്കുളം ബ്ലോക്ക് – മുറ്റിച്ചൂർ പാലം വഴി വിവിധ വഴികളിലൂടെ പോകേണ്ടതാണ്.

* കിഴക്ക് ഭാഗത്ത് നിന്ന് തൃപ്രയാർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പെരിങ്ങോട്ടുകര – ചെമ്മാപ്പിളളി -മുറ്റിച്ചുർ പാലം വഴി തളിക്കുളം ബ്ലോക്ക് ജംഗ്ഷനിലേക്ക് എത്തി വിവിധ ഭാഗങ്ങളിലേക്ക് പോകാവുന്നതാണ് .

* പാർക്കിങ്ങിനായി JK തിയറ്ററിനു മുൻവശം ഹൈവേ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന സ്ഥലമോ TSGA സ്റ്റേഡിയത്തിന് പുറക് വശത്ത് ദേവസ്വം പാർക്കിങ്ങ് ഗ്രൗണ്ട്, തൃപ്രയാർ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന ഫ്ലൈ ഓവറിനു സമീപമുള്ള സ്ഥലങ്ങളോ ഉപയോഗിക്കേണ്ടതാണ്.

* പാർക്കിങ്ങിനായി പാർക്കിംഗ് ബോർഡുകൾ വെച്ചിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ മറ്റെവിടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടുള്ളതല്ല. റോഡ് സൈഡിൽ യാതൊരു കാരണവശാലും പാർക്കിങ്ങ് അനുവദിക്കുന്നതല്ല.

Related posts

കാറും ടോറസും കൂട്ടിയിടിച്ച് കാർഡ്രൈവർക്ക് പരിക്ക്.

murali

ചേറ്റുവ ദേശീയ പാത വികസന പ്രവർത്തനങ്ങൾ നടക്കുന്ന ചേറ്റുവ പാലത്തിന് സമീപം ഇലക്ട്രിക്ക് പോസ്റ്റ് മണ്ണ് ഒലിച്ച്പോയി വീഴാറായനിലയിൽ.

murali

ചരമോപചാരപത്രിക കൈമാറി.

murali
error: Content is protected !!