തൃപ്രയാർ : ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്. രാവിലെ നടന്ന ശീവേലി എഴുന്നള്ളിപ്പിൽ 21 ആനകൾ പങ്കെടുത്തു. പഴയന്നൂർ ശ്രീരാമൻ ഭഗവാന്റെ സ്വർണക്കോലമേന്തി. പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ നേതൃത്വം നൽകി.
തുടർന്ന് ഉച്ചയ്ക്ക് 12.30-ന് സ്പെഷൽ നാഗസ്വര കച്ചേരിയും, രണ്ടിന് ഓട്ടൻതുള്ളൽ എന്നിവ അരങ്ങേറും. വൈകീട്ട് മൂന്നിന് പഴുവിൽ രഘു മാരാർ നേതൃത്വം നൽകുന്ന ധൃവ മേളത്തിന്റെ അകമ്പടിയിൽ കാഴ്ചശീവേലി നടക്കും. തുടർന്ന് പാഠകം, ദീപാരാധന, പഞ്ചവാദ്യം, നാഗസ്വരം, ഭരതനാട്യ കച്ചേരി, നൃത്താഞ്ജലി എന്നിവയുണ്ടാകും.
ഫോട്ടോ കടപ്പാട് : നിഖിൽ പി ഹരിദാസ്
