തളിക്കുളം ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പിലാക്കിയ വനിത കരാട്ടെ പരിശീലനത്തിന്റെയും കുട്ടികൾക്കുള്ള കരാട്ടെ പരിശീലനത്തിന്റെയും സമാപന ചടങ്ങ് സംഘടിപ്പിച്ചു.
സമാപന ചടങ്ങിൽ 50 വനിതകൾക്കുള്ള ജേഴ്സി, സർട്ടിഫിക്കറ്റ്, 100 കുട്ടികൾക്ക് യൂണിഫോമും വിതരണം നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്വയരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 3,50000/- (3 ലക്ഷത്തി അമ്പതിനായിരം ) രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.കെ അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്റ അബ്ദുൽ നാസർ, തളിക്കുളം ബ്ലോക്ക് മെമ്പർ കല ടീച്ചർ, വാർഡ് മെമ്പർമാരായ വിനയ പ്രസാദ്, സന്ധ്യാ മനോഹരൻ, ഷൈജ കിഷോർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷോട്ടോ കിഡ്സ് കരാട്ടെ ക്ലബ് അദ്ധ്യാപകൻ സെൻസി ഷക്കീർ പദ്ധതി വിശദീകരണം നടത്തി. STMA മാർഷ്യൽ ആർട്സ് അക്കാദമി ചീഫ് സെൻസി അൻവർ മരക്കാർ, JKA കേരള ക്ലബ് സെൻസി മനീഷ്, മറ്റ് അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു.
