NCT
KeralaNewsThrissur News

ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം : തൃശ്ശൂർ സ്വദേശി അബ്ദുൾ സനൂഫിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

കോഴിക്കോട് : എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിക്കൊപ്പം ഉണ്ടായിരുന്ന തൃശ്ശൂർ സ്വദേശി അബ്ദുൾ സനൂഫിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി.

മലപ്പുറം വെട്ടത്തൂർ സ്വദേശി ഫസീലയെയാണ് കോഴിക്കോട് എരിഞ്ഞിപ്പാലത്തെ ലോഡ്ജിൽ കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ഫസീലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരിക്കുന്നത്.

യുവതിയോടൊപ്പം മുറിയെടുത്ത തൃശ്ശൂർ സ്വദേശിയായ അബ്ദുൾ സനൂഫിനായി പൊലിസ് തിരച്ചിൽ ഊർജ്ജിതമാക്കി. കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇക്കഴിഞ്ഞ 24 ന് രാത്രിയാണ് തൃശ്ശൂർ സ്വദേശി അബ്ദുൾ സനൂഫ് എന്ന യുവാവിനൊപ്പം ഫസീല ലോഡ്ജിൽ മുറിയെടുത്തത്.

Related posts

കയ്പമംഗലത്ത് കാറപകടം; എട്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

murali

ഗുരുവായൂരിൽ വൻ ലഹരി വേട്ട: 4 യുവാക്കളെ എക്സൈസ് പിടികൂടി.  

murali

റെ​യി​ല്‍​വേ പാ​ല​ത്തി​ൽ​നി​ന്ന് നാ​ല് പേ​ര്‍ ചാ​ല​ക്കു​ടി​പ്പു​ഴ​യി​ല്‍ വീ​ണു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തുന്നു.

murali
error: Content is protected !!