തൃശൂർ : 42 ലക്ഷത്തിലധികം വിലവരുന്ന വാക്സ് ഗോൾഡ് കവർച്ചയിൽ നേരിട്ടു പങ്കെടുത്ത പ്രതി അറസ്റ്റിൽ. തൃശൂരിൽ ലോഡ്ജിൽ വച്ച് രണ്ടുപേരെ ആക്രമിച്ച് 42 ലക്ഷത്തിലധികം രൂപയുടെ വാക്സ് ഗോൾഡും പണവും മറ്റും കവർച്ച നടത്തിയ
കേസിലെ മലപ്പുറം തിരൂർ കൂട്ടായി സ്വദേശിയായ കരിയൻെറ പുരയ്ക്കൽ വീട്ടിൽ റഷീദ് (31) എന്നയാളെയാണ് തൃശൂർ സിറ്റി പോീലസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം തൃശൂർ അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കറിൻെറ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഈ കേസിലെ ആറു പ്രതികളെ മുൻ ദിവസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു.
