NCT
KeralaNewsThrissur News

കാപ്പ ഉത്തരവ് ലംഘിച്ച മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരിങ്ങാലക്കുട : കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടകളായ ചേയ്യൂർ സ്വദേശി മാളിയേക്കൽ വീട്ടിൽ മിജോ ജോസ് (29), ആളൂർ തിരുത്തിപറമ്പ് സ്വദേശി തച്ചനാടൻ വീട്ടിൽ ജയൻ (33), പുത്തൻചിറ വെള്ളൂർ സ്വദേശി ഇമ്പി എന്നറിയപ്പെടുന്ന അരിപ്പുറത്ത് വീട്ടിൽ അഫ്സൽ (26) എന്നിവരെ അറസ്റ്റ് ചെയ്തു.
മിജോ കഞ്ചാവ് വിൽപ്പനയ്ക്കായി മുരിയാടുള്ള ഒരു വാടക വീട്ടിൽ കൂട്ടാളികളുമായി ഒത്തുകൂടിയിട്ടുണ്ടെന്ന രഹസ്യ വിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ ആളൂർ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചതിൽ അലമാരയിൽ ഒളിച്ചിരുന്ന മിജോയെ രണ്ടു കിലോയോളം കഞ്ചാവുമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരട്ട കൊലപാതകം, പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുവാൻ ശ്രമിച്ചതുൾപ്പടെ 12 ഓളം കേസ്സുകളിൽ മിജോ പ്രതിയാണ്.
ജയൻ കാപ്പ ഉത്തരവ് ലംഘിച്ച് ചാലക്കുടി പരിയാരത്തുള്ള ബന്ധുവീട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റിലായത്. കൊലപാതകമുൾപ്പടെ 11ഓളം കേസ്സുകളിൽ പ്രതിയാണ്.
അഫ്സൽ കാപ്പ ഉത്തരവ് ലംഘിച്ച് പുത്തൻചിറയിലുള്ള വീട്ടിൽ എത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട അഫ്സലിനെ ചെങ്ങമനാട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ച് വധശ്രമക്കേസ്സുകൾ ഉൾപ്പടെ 9 ഓളം കേസ്സുകളിൽ അഫ്സൽ പ്രതിയാണ്.
മാള പൊലീസ് ഇൻസ്പെക്ടർ സജിൻ ശശി, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ ബാബു, സി ഡി വിനു, ആളൂർ സബ്ബ് ഇൻസ്പെക്ടർമാരായ സുബിന്ദ്, പ്രമോദ്, രാധാകൃഷ്ണൻ, പ്രദീപൻ, മാള സബ്ബ് ഇൻസ്പെക്ടർ ജസ്റ്റിൻ, ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർ ജയകൃഷ്ണൻ, എ എസ് ഐ സൂരജ്, ആളൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ബിലഹരി, ആഷിക്ക്, അനൂപ്, ബിജുകുമാർ, മാള സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഫഹദ്, അഭിലാഷ്, ദിബീഷ്, അനീഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

മുളകുപൊടിയെറിഞ്ഞ് മാല കവർന്നു.

murali

കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

murali

കുന്നംകുളം താലൂക്ക് ആശുപത്രി നിര്‍മ്മാണം മാര്‍ച്ച് 31 നകം പൂർത്തിയാകും; എം.എല്‍.എ ആശുപത്രി കെട്ടിടം സന്ദര്‍ശിച്ചു.

murali
error: Content is protected !!