അന്തിക്കാട്: ഗവ. എൽ.പി.സ്കുൾ അന്തിക്കാടിൻ്റെ നിർമ്മാണോദ്ഘാടനം നാട്ടിക എം.എൽ.എ. സി .സി .മുകുന്ദൻ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് 2022-2023 പ്രകാരം അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം .
അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന നന്ദൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിധരനും, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്തും മുഖ്യാതിഥിയായി . പ്രധാന അദ്ധ്യാപിക സി.വി.സീന, പി.ടി.എ.പ്രസിഡണ്ട് രാജീവ് സുകുമാരൻ, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിത്ത് അന്തിക്കാട്,
വികസന സമിതി മെമ്പർ എം.കെ.സതീശൻ അന്തിക്കാട് പഞ്ചായത്ത് മെമ്പർമാർ ,സി.പി.എം. ലോക്കൽ.സെക്രട്ടറി കെ.വി.രാജേഷ്, സി.പി.ഐ. ലോക്കൽ സെക്രട്ടറി ടി.എം. സലീഷ് ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.ബി.രാജീവ്, ബി.ജെ.പി. പ്രതിനിധി ഗോകുൽ കരിപ്പിള്ളി, സ്കുൾ വികസന സമിതി കൺവീനർ എ.വി.ശ്രീവത്സൻ എന്നിവർ പങ്കെടുത്തു
