NCT
KeralaNewsThrissur News

ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ അന്തരിച്ചു.

ബിജെപി മുൻ തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ഇ. രഘുനന്ദനൻ (74) അന്തരിച്ചു. അർബുദ ബാധിതനായി കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നാളെ ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും.

മുൻകാലങ്ങളിൽ ജില്ലയിൽ ബിജെപിയുടെ സമുന്നത നേതാവായിരുന്നു. 1990-2000 കാലഘട്ടങ്ങളിൽ കുന്നംകുളം മേഖലയിൽ ബിജെപിയുടെ പ്രചരണത്തിനും പ്രവർത്തനങ്ങൾക്കുമായി മുന്നിൽനിന്ന് പ്രവർത്തിച്ച ആളായിരുന്നു രഘുനന്ദൻ. കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്.

ഭാര്യ രമാ രഘുനന്ദൻ മഹിള മോർച്ചയുടെ നേതൃപദവിയിൽ ഉണ്ടായിരുന്ന ആളാണ് ‘ .
ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രഘുനന്ദനനെ കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ മുൻ സംസ്ഥാന പ്രസിഡണ്ടും ഗവർണറുമായ പി എസ് ശ്രീധരൻപിള്ള, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ എത്തിയിരുന്നു.

Related posts

സാക്ഷിയെ ഭീഷണപെടുത്തിയ കേസിൽ കോടതി പ്രതിയുടെ ജാമ്യം റദ്ദാക്കി, റിമാൻറു ചെയ്തു.

murali

തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 23 ലൈബ്രറികൾക്ക് ലാപ്ടോപ്പും, ഉപകരണങ്ങളും വിതരണം ചെയ്തു.

murali

ആശ വർക്കർമാരുടെ സമരത്തിന് പിന്തുണ : സർക്കാർ ഉത്തരവ് കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു.

murali
error: Content is protected !!